ഖത്തറിൽ മഴയ്ക്കും ഇടിമിന്നലിനും സാധ്യത; ജാഗ്രതാ നിർദ്ദേശം

Qatar rain thunderstorm; ഖത്തറിൽ വിവിധ ഭാഗങ്ങളിൽ മഴമേഘങ്ങൾ രൂപപ്പെടാനും മഴയ്ക്കും സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു. തുടർച്ചയായ ദിവസങ്ങളിൽ പെയ്യുന്ന മഴ ചൊവ്വാഴ്ചയോടുകൂടി ഇടിമിന്നലോടുകൂടിയാകാൻ സാധ്യതയുണ്ടെന്നും അധികൃതർ വ്യക്തമാക്കി. അൽ-വസ്‍മി (Al-Wasmi) സീസണിന് മുന്നോടിയായുള്ള ‘അൽ-ഹഖ്ബാൻ’ (Al-Haqban) എന്ന പ്രാദേശിക മേഘാവൃതമായ കാലാവസ്ഥാ പ്രതിഭാസത്തിലൂടെയാണ് ഖത്തർ ഇപ്പോൾ കടന്നുപോകുന്നത്. ഈ കാലയളവിൽ ഒറ്റപ്പെട്ട മഴയ്ക്കും ചില സമയങ്ങളിൽ ഇടിമിന്നലിനും സാധ്യതയുണ്ട്.
കിഴക്കൻ തീരത്തുനിന്നും പടിഞ്ഞാറൻ തീരത്തുനിന്നും വീശുന്ന കടൽക്കാറ്റുകൾ രാജ്യത്തിന്റെ മധ്യഭാഗത്ത് ഒത്തുകൂടുന്നതിന്റെ ഫലമായാണ് മേഘങ്ങൾ രൂപപ്പെടുന്നത്. ഇത് ശക്തമായ കാറ്റിനും അന്തരീക്ഷത്തിൽ പൊടിക്കാറ്റ് വീശിയടിക്കാനും ദൃശ്യപരത ഗണ്യമായി കുറയാനും ഇടയാക്കുമെന്നും കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി.

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2026 Job Malayali - WordPress Theme by WPEnjoy